അബുദാബിയിൽ മിസൈൽ എഞ്ചിനീയറിംഗ് സെന്റർ തുറന്ന് എംബിഡിഎ. യുഎഇയും എംബിഡിഎയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുകയും മിസൈൽ സംവിധാനങ്ങളുടെ സംയുക്ത വികസനത്തിനായി ഒരു അടിത്തറ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മിസൈൽ എഞ്ചിനീയറിംഗ് സെന്ററിന്റെ ലക്ഷ്യം.
തവാസുൻ കൗൺസിൽ സെക്രട്ടറി ജനറൽ താരീഖ് അൽ ഹൊസാനി, യുഎഇയിലെ ഫ്രാൻസ് അംബാസഡർ എം. നിക്കോളാസ് നീംചിനോ, എംബിഡിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം. എറിക് ബെറഞ്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ജൂൺ 6-ന് മിസൈൽ എഞ്ചിനീയറിംഗ് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ.യിലെ മിസൈൽ എഞ്ചിനീയറിംഗ് സെന്റർ യൂറോപ്പിന് പുറത്ത് എം.ബി.ഡി.എ.യ്ക്ക് വേണ്ടിയുള്ള ഇത്തരത്തിലുള്ള ആദ്യത്തേതാണ്; തവാസുൻ ടെക്നോളജി ഇന്നൊവേഷൻ, എംബിഡിഎ എന്നിവയിൽ നിന്നുള്ള എഞ്ചിനീയർമാരുടെ സംയുക്ത ടീമിനൊപ്പാണ് സെന്റെറിന്റെ പ്രവർത്തനം.