സർക്കാർ സേവന കേന്ദ്രങ്ങളിലൂടെ നൽകിവന്ന ചില സേവനങ്ങൾ താത്കാലികമായി നിർത്തലാക്കി ഖത്തർ. ഡിജിറ്റൽ വത്കരണത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ നൽകുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള investor.sw.gov.qa എന്ന ഏകജാലക പോർട്ടലിലൂടെ നിർത്തലാക്കിയ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 16001 എന്ന നമ്പറിൽ നിന്ന് അറിയാൻ സാധിക്കും.
പുതിയ ബ്രാഞ്ച് ചേർക്കുക, ട്രേഡ് നെയിം മാറ്റുക, ട്രേഡ് നെയിം, സ്ഥാപനത്തിന്റെ പ്രവർത്തന മേഖല എന്നിവ ഒരുമിച്ച് മാറ്റുക, സ്വകാര്യ വിവരങ്ങൾ മാറ്റുക, സ്ഥാപനങ്ങളുടെ ബിസിനസ് പ്രവർത്തന മേഖലകളിൽ മാറ്റം വരുത്തുക, സ്ഥാപനത്തിന്റെ ലൊക്കേഷനിൽ വരുത്തുന്ന മാറ്റം, മാനേജർ പദവിയിലുളളവരെ മാറ്റുക, കൊമേർഷ്യൽ ലൈസൻസ് പുതുക്കുക എന്നീ സേവനങ്ങളാണ് സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നിർത്തലാക്കിയിരിക്കുന്നത്.