2018 ഒ.ടി.ടി യിൽ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക് തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുണ്ടെന്നും അതേസമയം സിനിമ റിലീസിന് ചെയ്യുന്നതിന് മുൻപേ നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും ജൂഡ് ആന്റണി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.
ജൂഡ് ആന്റണിയുടെ കുറിപ്പിന്റെ പൂർണരൂപം
തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുണ്ട്. എന്നാൽ സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എന്റേത്. അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ട് സ്വീകരിച്ചത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇതെല്ലാം ബിസിനസ്സിന്റെ ഒരു ഭാഗമാണ്. ചിത്രം ഏറ്റെടുക്കാൻ തയ്യാറായതിൽ സോണി ലൈവിന് നന്ദി പറയുന്നു. കൂടാതെ സിനിമ വിജയിപ്പിച്ച എല്ലാവരോടും നന്ദി. തിയേറ്റർ ഉടമകളും ഓഡിയൻസുമാണ് റിയൽ ഹീറോസ്.