ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ദീര്‍ഘദൂര സർവീസുകളിൽ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിവാക്കും 

Date:

Share post:

ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ദീര്‍ഘദൂര വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്‌. ഫസ്റ്റ് ക്ലാസുകളിലേത് പോലെ തന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാല്‍ കൂടുതല്‍ പേരും ബിസിനസ് ക്ലാസ് എടുക്കുന്നതും ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു തുടങ്ങിയതുമാണ് ഇത് ഒഴിവാക്കാന്‍ കാരണം. ഇസ്‌താംബൂളിൽ നടത്തിയ അഭിമുഖത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേകം രൂപകല്‍പന ചെയ്ത ക്യൂ സ്യൂട്ട് എന്ന ബിസിനസ് ക്ലാസിനാണ് ഫസ്റ്റ് ക്ലാസിനെക്കാള്‍ കൂടുതല്‍ ഭാവിയെന്നും അല്‍ ബേക്കര്‍ കൂട്ടിച്ചേർത്തു. ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുള്ള 25 വിമാനങ്ങളില്‍ 10 എണ്ണം മാത്രമാണ് ഈ വര്‍ഷം നിര്‍മാണ കമ്പനികള്‍ ഡെലിവറി ചെയ്യുക. കൂടാതെ വരും വര്‍ഷങ്ങളില്‍ ബോയിങ് 777-9 എസ് ഉള്‍പ്പെടെയുള്ള പുതിയ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് തീരുമാനമെന്നും അല്‍ബേക്കര്‍ വ്യക്തമാക്കി.

അതേസമയം ദീര്‍ഘദൂര വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങളാണ് മിക്ക എയര്‍ലൈനുകളും സ്വീകരിക്കുന്നത്. ചില വലിയ നിക്ഷേപം നടത്തുമ്പോള്‍ മറ്റ് ചില എയര്‍ലൈനുകള്‍ ബിസിനസ് ക്ലാസിലാണ് കൂടുതല്‍ നിക്ഷേപം നടത്തുക. അതുകൊണ്ടു തന്നെ ബിസിനസ് ക്ലാസുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...