നടൻ മോഹൻലാലിനെതിരെ വൻ സൈബർ ആക്രമണം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘നഗുമോ’ എന്ന ഗാനത്തിൽ ബീഫ് കഴിക്കുന്ന രംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 14,000ത്തോളം ഫോളോവേഴ്സുളള സ്വാതി ബെല്ലം എന്ന വെരിഫൈഡ് ട്വിറ്റർ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നാണ് വിമർശനത്തിന് തുടക്കം.
ഹൃദയത്തിലെ ‘നഗുമോ’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ കല്യാണിയും പ്രണവും ബീഫ് കഴിക്കുന്ന രംഗമുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. മോഹൻലാൽ ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കില്ലെ. മുസ്ലീംകളുമായി വളരെ അടുത്ത ബന്ധമാണ് നടന് ഉള്ളതന്നും സ്വാതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് മറ്റൊരാൾ കുറിച്ചു.
സ്വാതി ബെല്ലത്തിന്റെ ട്വീറ്റ്
‘ഹൈന്ദവ സംസ്കാരം തകർക്കാൻ മല്ലുവുഡിന് ആരാണ് അധികാരം തന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനേയും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയേയും പ്രധാനകഥാപത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ഹൃദയം. എന്നാൽ ബീഫ് കഴിക്കുന്ന രംഗത്തിൽ പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ഉപയോഗിച്ചതിന്റെ ആവശ്യകത എന്താണ്? തെലുങ്ക് ഹിന്ദുക്കൾ ഗോമാംസം കഴിക്കാത്തവരാണ്. പശുവിനെ അമ്മയായി കാണുന്നവരുമാണ്. ട്വീറ്റിനൊപ്പം സിനിമയിലെ ബീഫ് കഴിക്കുന്ന ചിത്രവും സ്വാതി പങ്കുവച്ചിട്ടുണ്ട്.
ഇന്ന് തമിഴ്നാടിന്റെ ഭൂരിഭാഗവും ദ്രാവിഡ രീതിയിലേക്കും മലയാളം അറബ് രീതിയിലേക്കും മാറിയിരിക്കുന്നു. തെലുങ്ക്, കന്നഡ ഹിന്ദുക്കൾ ഇപ്പോഴും സനാതന സംസ്കാരം നിലനിർത്തുന്നവരാണ്. തെലുങ്കരുടെ രാമ സങ്കീർത്തനം ഗോമാംസം ആസ്വദിക്കാൻ ഉപയോഗിക്കുന്നത് കാണാൻ ആഗ്രഹമില്ല. ഇതിനായി അറബി ഗാനങ്ങൾ ഉപയോഗിക്കൂ എന്നും സ്വാതി ബെല്ലം കൂട്ടിച്ചേർത്തു.
സ്വാതിയുടെ ട്വീറ്റ് ഏറ്റു പിടിച്ച് നടൻ മോഹൻലാലിനെതിരെ സൈബർ ലോകവും അക്രമണവുമായി രംഗത്തെത്തി. രൂക്ഷമാവുകയായിരുന്നു. മോഹൻലാലിന് മുസ്ലീംകൾ വളരെ അടുത്ത ബന്ധമാണെന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും നടൻ പാഴാക്കില്ലെന്നും മറ്റൊരു ട്വിറ്റർ ഉപഭോക്താവ് ട്വീറ്റ് ചെയ്തു. നേരത്തേയും ഹൃദത്തിലെ ഈ രംഗത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.