വേനൽ ചൂടേറിയതോടെ യുഎഇയിൽ നിർബന്ധിച്ച ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ നടപ്പാക്കാൻ തീരുമാനം. ജൂൺ 15 മുതൽ 2023 സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ പുരം ജോലികളിൽ ഏർപ്പെടുന്നതിനാണ് വിലക്ക്.
അതേസമയം നിയമ ലംഘകർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റേതാണ് നിർദ്ദേശം. ഉച്ചവിശ്രമത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്. എന്നാൽ എട്ട് മണിക്കൂറിൽ കൂടുതലുളള ജോലികൾ അധിക സമയമായി പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
മദ്ധ്യാന ഇടവേളകളിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിന് തണലുളള ഇടങ്ങൾ ഒരുക്കി നൽകേണ്ടത് തൊഴിലുടമയാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ തൊഴിലാളി 5,000 ദിർഹമാണ് പിഴയായി നൽകേണ്ടത്. തൊഴിലുടമയാണ് നിയനം ലംഘിക്കുന്നതെങ്കിൽ 50,000 ദിർഹം വരെ പിഴചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.