ബഹ്റൈനിൽ ഹോട്ടൽ മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. ഹോട്ടലിലെ ഒരു മുറിയിലാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു.
കെട്ടിടത്തിൽ ഉണ്ടായിരുന്ന 15 പേരെയും സുരക്ഷിതമായി രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
കഴിഞ്ഞ ദിവസം എക്സിബിഷൻ അവന്യൂവിലെ ഒരു ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ച് അവശനിലയിലായ രണ്ട് സ്‍ത്രീകൾക്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ ചികിത്സ ലഭ്യമാക്കി. മുറിയിലെ എ.സിയുടെ സ്വിച്ച് അമിതമായി ചൂടായതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയിൽ പറയുന്നു.