ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവച്ചു. രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി മുതൽ ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്നായിരിക്കും അറിയപ്പെടുക. രാജി വച്ചതിന് ശേഷം ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദിയുണ്ട്. താൻ ഒഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് ഒരു കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.