ഖത്തറിൽ കാലാവാസ്ഥ മാറ്റത്തിന്റെ സൂചന നൽകി കാലാവസ്ഥ വിഭാഗം. വടക്കൻ അറേബ്യൻ പെനിൻസുല മേഖലയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നുണ്ട്. ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷണ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
അതേസമയം ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലാവസ്ഥ വിഭാഗം നിർദേശം നൽകി. അന്തരീക്ഷത്തിൽ പൊടിപടലം ഉയരുന്നത് കാരണം ദൂരക്കാഴ്ച മറയുന്നത് ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യം ഴിവാക്കാൻ മുൻകരുതൽ പാലിക്കണമെന്നും കലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.