ഡിജിറ്റൽ എക്സ്ചേഞ്ച് സംവിധാനങ്ങൾ ഉപയോഗിച്ച് കടലാസ് രഹിതവ്യാപാരമായ വെർച്വൽ വ്യാപാര സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇ. യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ബംഗളൂരുവിൽ നടന്ന രണ്ടാം ജി20 വ്യാപാര നിക്ഷേപ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെർച്വൽ വ്യാപാരത്തിനായി ഡിജിറ്റൽ സപ്ലൈ ചെയിനിൽ നിക്ഷേപം ത്വരിതപ്പെടുത്തുമെന്നും ജി20 വ്യാപാരത്തിലും നിക്ഷേപ ട്രാക്കിലും യുഎഇയുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഫെബ്രുവരിയിൽ അബുദാബിയിൽ നടക്കാനിരിക്കുന്ന മന്ത്രിതല സമ്മേളനത്തിന് പിന്തുണ തേടിയ അൽ കൈത്, ചെറുകിട – ഇടത്തരം വ്യവസായികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും ഇറക്കുമതി സ്രോതസുകൾ വൈവിധ്യവൽകരിക്കണെന്നും ആവശ്യപ്പെട്ടു.