പത്താം വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ആസിഫ് അലിയും സമയും. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെ ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.
ആസിഫ് അലിയും സമയും 2013ലാണ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ രണ്ട് മക്കളും ആസിഫ്- സമയ ദമ്പതിമാർക്കുണ്ട്. തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാർഷികം ആഘോഷിച്ചത്. ഗണപതി, ബാലു വർഗീസ്, അസ്കർ അലി തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
അതേസമയം ആസിഫ് അലി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ ‘2018’ ആണ് പ്രദർശനത്തിന് എത്തിയത്. ‘മഹേഷും മാരുതി’യും ആസിഫ് നായകനായ ചിത്രമായി പ്രദർശനത്തിനെത്തിയത്. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്തത് സേതുവാണ്.