സൗദിയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിൽ നിന്നുള്ള ഇളവ് സാമ്പത്തിക രംഗത്തെ പ്രോത്സാഹനങ്ങളിലൊന്നാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചു. “ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മത്സരക്ഷമതയും വഴക്കവും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത പ്രോത്സാഹനങ്ങളിലൊന്നാണിതെന്ന്,” അദ്ദേഹം പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖലകളിലെ നിക്ഷേപകർക്ക് സൗദികളെ നിയമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിൽ (ഹഡാഫ്) നിന്ന് ഇൻസെന്റീവ് ലഭിക്കുമെന്ന് തിങ്കളാഴ്ച സൗദി സ്പെഷ്യൽ ഇക്കണോമിക് സോൺ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്ത് അൽ-റാജ്ഹി പറഞ്ഞു.
അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ നിക്ഷേപകർക്ക് അടിസ്ഥാന സാമ്പത്തിക പ്രോത്സാഹനങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സമ്പദ്‌വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേക സാമ്പത്തിക മേഖലകൾ സൗദിവൽക്കരണ നിയമങ്ങൾക്ക് വിധേയമാകില്ലെന്ന് അൽ-റാജ്ഹി അഭിപ്രായപ്പെട്ടു. സൗദി അറേബ്യ തിങ്കളാഴ്ച നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് ഔദ്യോഗികമായി ലൈസൻസ് നൽകിയത് ശ്രദ്ധേയമാണ്. റിയാദ്, ജസാൻ, റാസ് അൽ-ഖൈർ, ജിദ്ദയുടെ വടക്ക് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.