സൗദിയില്‍ “സെന്‍സസ് 2022” രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ വഴി പേരുവിവരങ്ങൾ ചേര്‍ക്കാനുളള തീയതി മെയ് 31 വരെ നീട്ടി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. മെയ് 25 വരെയായിരുന്നു നേരത്തെ ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കാനുളള അവസരം.
സ്മാര്‍ട് ഫോണ്‍ വഴിയൊ കമ്പ്യൂട്ടര്‍ വഴിയോ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിക്കാനാകും . രാജ്യത്ത് ലഭ്യമാക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സേവനങ്ങൾ ഉറപ്പാക്കാന്‍ താമസക്കാരുടെ ഡേറ്റ അനിവാര്യമാണെന്ന് അതോറിറ്റി വ്യക്താവ് മുഹമ്മദ് ബിന്‍ സാദ് അല്‍ ദഖീനി പറഞ്ഞു. ഇതിനകം 40 ലക്ഷത്തില്‍ അധികം താമസക്കാരാണ് ഓണ്‍ലൈന്‍ വഴി സെന്‍സസിന്‍റെ ഭാഗമായത്.
രാജ്യത്തെ സ്വദേശികളുടേയും താമസക്കാരുടേയും അപേക്ഷകളെ തുടര്‍ന്നാണ് തീയതി നീട്ടിയത്. രാജ്യത്തെ മുഴുവന്‍ താമസക്കാരും സെന്‍സെസിന്‍റെ ഭാഗമാകണമെന്നാണ് അറിയിപ്പ്. സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കും എതിരേ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ പകുതിയോടെ സെന്‍സസ് പൂര്‍ത്തിയാക്കാനാണ് അതോറിറ്റിയുടെ നീക്കം.