കാര്‍ പാര്‍ക്കിഗ് മുന്‍കൂട്ടി ബുക്കുചെയ്യാന്‍ അവസരമൊരുക്കി ദുബായിലെ മാളുകൾ. ഉപഭോക്താക്കളുെട സൗകര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. മാളില്‍ എത്തിച്ചേരുന്ന സമയം അനുസരിച്ച് ഓണ്‍ലൈനിലൂടെ കാര്‍ പാര്‍ക്കിംഗിന് സ്ഥലം ബുക്കുചെയ്യാനാകും.
ദുബായിലുടനീളമുള്ള പ്രധാന ഷോപ്പിംഗ് മാളുകളുടെ ഉടമയും നടത്തിപ്പുകാരുമായ മജിദ് അൽ ഉപഭോക്താക്കൾക്ക് മാൾ ഓഫ് എമിറേറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാനും പാർക്കിംഗ് പ്രീ-ബുക്കിംഗ് വിഭാഗത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ചേർക്കാനും കഴിയും. എത്തിച്ചേരുന്ന സമയവും പാർക്കിംഗും പ്രത്യേക സോണിൽ ബുക്ക് ചെയ്യാനാകും. കൂടുതല്‍ മാളുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടികൾ മുന്നോട്ടുപോവുകയാണെന്ന് മജിദ് അൽ ഫുട്ടൈം പ്രോപ്പർട്ടീസ് യുഎഇ ഷോപ്പിംഗ് മാൾസ് മാനേജിംഗ് ഡയറക്ടർ ഫുആദ് ഷറഫ് പറഞ്ഞു.
വാരാന്ത്യദിനങ്ങളെപ്പോലെ പ്രവര്‍ത്തിദിവസങ്ങളിലും മാളുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആളുകളുടെ ഷോപ്പിംഗ് സംസ്കാരം മാറിവരികയാണെന്നും ഷറഫ് കൂട്ടിച്ചേർത്തു. ഡൈനിംഗ്, വിനോദം, ഷോപ്പിംഗ്, അവസരങ്ങൾ, ഭാവി ട്രെൻഡുകൾ എന്നിവയ്ക്ക് മൂന്‍ഗണന കൊടുത്തുകൊണ്ടാണ് ഷോപ്പിംഗ് അനുഭവഭേദ്യമാക്കുന്നത്. ഭാവിയിലെ സിറ്റി സെന്റർ മാളുകളെ ഭക്ഷണം, ആരോഗ്യം, ക്ഷേമം, ഹൈബ്രിഡ് സേവനങ്ങൾ എന്നിവയുടെ ഇടങ്ങളായി കാണാല്‍ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പാർക്കിംഗ് സേവനത്തിന്റെ മുൻകൂർ ബുക്കിംഗ് നിലവിൽ സൗജന്യമാണ്. വോക്സ് സിനിമയിൽ സിനിമ കാണാൻ വരുന്നവർക്കായി മിർദിഫ് സിറ്റി സെന്ററിൽ പാർക്കിംഗ് സ്പോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള ട്രയലുകളും ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.