കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 58 പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭിക്ഷാടകരും, അനധികൃതമായി മരുന്നുകൾ വില്പന ചെയ്തിരുന്ന ഒരു സ്ത്രീയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.
ശുവൈഖ് മേഖലയിൽ നടത്തിയ പരിശോധനകളിൽ 39 പേരെയും, സബാഹ് അൽ സലേം, അൽ മഹ്ബൗല മേഖലകളിൽ നിന്ന് 19 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.