യുഎഇയിലെ റോഡ് അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായി കണക്കുകൾ

Date:

Share post:

ക‍ഴിഞ്ഞ വര്‍ഷം യുഎഇയിലെ റോഡ് അപകടങ്ങളില്‍ 381 മരണങ്ങളാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ. റോഡപകട മരണനിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ വിവിധ അപകടങ്ങളിലായി 2620 ആളുകൾക്ക് പരുക്കേറ്റു. 3488 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഓരോ വര്‍ഷവും അപകട മരണങ്ങൾ കുറയുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ 675, 2016ല്‍ 725, 2017ല്‍ 525, 2018ല്‍ 469, 2019ല്‍ 448 എന്നിങ്ങനെയാണ് നിരക്കുകൾ. അതേസമയം ലോക് ഡൗണ്‍ ഉൾപ്പെട്ട 2020ല്‍ 256 മരണങ്ങളും 2437 പരുക്കുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2931 അപകടങ്ങളും ഉണ്ടായി.

റോഡ് അപകടങ്ങളില്‍ മരിച്ചവരിലും പരുക്കേറ്റവരിലും കൂടുതല്‍ ഏഷ്യന്‍ രാജ്യക്കാരാണ്. അശ്രദ്ധമായ ഡ്രൈവിംഗാണ് ഭുരിപക്ഷം അപകടങ്ങളും വരുത്തിവച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദുബായിലെ നൈഫ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവര്‍ഷത്തിനിടെ വാഹനാപകട മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...