അബുദാബി ഗ്യാസ് പൊട്ടിത്തെറിയില്‍ മരണം മൂന്നായി; മരിച്ചതില്‍ രണ്ട് മലയാളികൾ

Date:

Share post:

അബുദാബിയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയില്‍ ഒരു മരണം കൂടി.
ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ധനേഷാണ് (32)മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി ഉയര്‍ന്നു. അപകടത്തില്‍ ആലപ്പു‍ഴ വെണ്‍മണി സ്വദേഷി ശ്രീകുമാറും മരണമടഞ്ഞതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. അപകടത്തില്‍ മരിച്ച മറ്റൊരാൾ പാകിസ്ഥാന്‍ സ്വദേശിയാണ്.

ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് അബുദാബിയിലെ തിരക്കേറിയ റസ്റ്റോറന്‍റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 120 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ 106 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. മലയാളികൾ സ്ഥിരം സന്ദര്‍ശിക്കുന്ന റസ്റ്റോറന്‍റിലായിരുന്നു അപകടം.

പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. സ്വാന്തനവുമായി അബുദാബി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...