32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

Date:

Share post:

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു. അബുദാബി സ്പോർട്സ് കൗൺസിൽ ചെയർമാനും സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനുമായ എച്ച്എച്ച് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഫെയർ ഉദ്ഘാടനം ചെയ്തു.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവ സംയുക്തമായാണ് പുസ്തകമേള സംഘടിപ്പിച്ചത്. ‌മെയ് 28 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് ഫെയർ നടക്കുക. സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിര നയങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്നതിനുള്ള സെമിനാറുകൾ, പരിപാടികൾ എന്നിവ മേളയിലുണ്ടാകും.

ഈ വർഷത്തെ ബുക്ക് ഫെയറിലെ മുഖ്യാതിഥി തുർക്കിയാണ്. പതിനാലാം നൂറ്റാണ്ടിലെ അറബ് തത്വചിന്തകനായിരുന്ന ഇബ്ൻ ഖൽദൂനാണ് ഇത്തവണത്തെ അബുദാബി പുസ്തകമേളയിലെ സവിശേഷവ്യക്തിത്വം. ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ, പുസ്തകപ്രസാധകർ മുതലായവർ മേളയിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...