ലോകത്ത് ഏറ്റവും പ്രശസ്തിയുളള കെട്ടിടം എന്ന നിലയില്‍ ബുര്‍ജ് ഖലീഫയ്ക്ക് വീണ്ടും അംഗീകാരം. ഗൂഗിൾ സ്ട്രീറ്റ് വ്യൂ പുറത്തുവിട്ട പട്ടികയിലാണ് ബുര്‍ജ് ഖലീഫയുടെ ജനകീയത വ്യക്തമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഗൂഗിൾ വഴി അന്വേഷണം നടത്തുന്ന കെട്ടിടം എന്ന നിലയിലാണ് യുഎഇയുടെ അഭിമാന സ്തംഭമായ ബുര്‍ജ് ഖലീഫയ്ക്ക് അംഗീകാരം.
പാരീസിന്‍റെ മുഖമുദ്രയായ ഈഫല്‍ ടവറും ഇന്ത്യയുടെ സ്വന്തം താജ്മഹലും തൊട്ടടുത്ത സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നു. അതേസമയം ജനപ്രീതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ഗുഗിൾ സ്ട്രീറ്റ് വ്യൂവില്‍ ഇടം പിടിച്ചത് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയാണ് ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട നഗരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഗിൾ മാപ്പിന്‍റെ ഭാഗമായ ഒരു പദ്ധതി സ്ട്രീറ്റ് വ്യൂ. കെട്ടിടങ്ങളും പാതകളും മറ്റും 360 ഡിഗ്രിയില്‍ കാണാന്‍ കഴിയുന്നത് സ്്ട്രീറ്റ് വ്യൂവിലൂടെയാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ഷികത്തിന്‍റെ ഭാഗമായി പുതിയ ഫീച്ചറുകളും ഗൂഗില്‍ സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ക്യാമറകള്‍ പകര്‍ത്തിയ മുന്‍കാല ചിത്രങ്ങൾ അടങ്ങിയ ടൈം ട്രാവല്‍ ടൂളിനും കാഴ്ചക്കാര്‍ ഏറുകയാണ്.