ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി. നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന . ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഡോക്ടർ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്.
സഞ്ജനയുടെ ആദ്യ ഉംറയാണിത്. കുടുംബത്തോടൊപ്പമാണ് നടി ഉംറ നിർവ്വഹിക്കാനെത്തിയത്. ഉംറ നിർവ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയിൽ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിർവ്വഹിച്ചത്.മക്കയിലെ താമസമുറിയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കി തന്നതെന്നും സഞ്ജന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
എനിക്ക് പരിചയമുള്ള ആളുകൾക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവർക്ക് വേണ്ടിയും പ്രാർഥിച്ചു എന്നാണ് ഫെയ്സ്ബുക്കിലൂടെ സഞ്ജന വ്യക്തമാക്കുന്നത്.