ആർഎസ്എസ് ശാഖകൾക്കും മാസ്ഡ്രില്ലിനുമുള്ള വിലക്ക് കർശനമാക്കാൻ ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ്ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആർഎസ്എസിനെ നേരത്തേ ക്ഷേത്രങ്ങളിൽ വിലക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനേത്തുടർന്നാണ് കർശനമായ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.
ഇതിന് പുറമെ മാസ്ഡ്രില്ലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമില്ലാത്ത പരിശീലനങ്ങളാണ് വിലക്കിയത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.