യു ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ കുഴഞ്ഞുവീണു. വേദിയിൽ പ്രസംഗിക്കുന്നതിനായി എത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. സി.പി. ജോൺ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകൾ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അൽപസമയത്തിനു ശേഷം മുനീർ തിരിച്ചെത്തി പ്രസംഗം തുടർന്നു. മുനീറിൻറെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്.