കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം കർണാടകയിൽ ഇന്ന് പത്തുപേരാണ് സത്യപ്രതിജ്ഞ ചെയ്യുക. കെ എച്ച് മുനിയപ്പ, ജി പരമേശ്വര, കെ ജെ ജോർജ്, സതീഷ് ജർക്കിഹോളി, എം ബി പാട്ടീൽ, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഉച്ചയ്ക്ക് 12.30 ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ അധികാരമേൽക്കും.
അതേസമയം സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യ മന്ത്രിസഭാ യോഗവും ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി അവ അംഗീകരിച്ച് മന്ത്രസഭാ യോഗം ഉത്തരവിറക്കിക്കുകയും ചെയ്യും. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് പുറമേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.