പത്താം ക്ലാസിലെ പരീക്ഷാഫലം അറിയാൻ കാത്ത് നിൽക്കാതെ മരണത്തിന് കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. സാരംഗിന്റെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്ര സമ്മേളത്തിൽ വിതുമ്പി. കൂടാതെ ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) അവയവങ്ങൾ ദാനം ചെയ്തതിലൂടെ ആറ് പേർക്കാണ് പുതു ജീവൻ നൽകിയത്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സാരംഗ്. എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ സാരംഗിനെ മരണം കവർന്നെടുത്തത്.
അപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. കായിക താരമാകാണമെന്ന് ആഗ്രഹിച്ച മകന്റെ വിയോഗത്തിൽ ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.