സൗദി അറേബ്യയിലെ ഭാവി നഗരമായ നിയോം പുതിയ ഹോളിവുഡ് സിനിമാ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അക്കാദമി അവാർഡ് നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ടെറി ജോർജ്ജ് തന്റെ ത്രില്ലർ ചിത്രമായ ‘റിവർമാൻ’ ആണ് നിയോമിൽ ചിത്രീകരിക്കുക.
ബോളിവുഡ് സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ‘ഡങ്കി’ ഉൾപ്പെടെ ഒന്നിലധികം പ്രൊഡക്ഷൻസ് ഇതിനായി ഒന്നിച്ചു.
2001 മുതൽ 2008 വരെയുള്ള അഫ്ഗാനിസ്ഥാൻ യുദ്ധത്തെക്കുറിച്ചുള്ള ചിത്രത്തിന്റെ പശ്ചാത്തലം മരുഭൂമിയായിരിക്കും. നിയോമിൽ ഈ സിനിമ തനത് രീതിയിൽ ഷൂട്ട് ചെയ്യുന്നതിനായി തനിക്ക് അതിയായ ആവേശമായിരുന്നുവെന്ന് ജോർജ്ജ് പറഞ്ഞു.