ബഹിരാകാശത്ത് ജന്മദിനം ആഘോഷിക്കാനൊരുങ്ങി സുൽത്താൻ അൽ നെയാദി

Date:

Share post:

യുഎഇ ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയുടെ 42-ാം ജന്മദിനം ഇത്തവണ ബഹിരാകാശത്ത് ആഘോഷിക്കും. 1981 മെയ് 23-ന് ഉം ഗഫയിൽ ജനിച്ച നെയാദിയുടെ വളരെ പ്രത്യേകതകളുള്ള പിറന്നാൾ ആയിരിക്കും ഇത്. ‘എ കോൾ ഫ്രം സ്‌പേസ്’ എന്ന പരിപാടിയുടെ അടുത്ത പതിപ്പിലൂടെ അദ്ദേഹം തന്റെ ജന്മദിനത്തിൽ പൊതുജനങ്ങളുമായി സംവദിക്കും.

വ്യാഴാഴ്ച അൽ ഐനിലെ യുഎഇ സർവകലാശാല ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. കഴിഞ്ഞ മാസം, ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിലായി പരിക്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ തന്റെ ജന്മനാടിന്റെ ശ്രദ്ധേയമായ ഒരു ചിത്രം അദ്ദേഹം പങ്കിട്ടിരുന്നു.

‘എ കോൾ ഫ്രം സ്‌പേസ്’ പരിപാടി യുഎഇ യൂണിവേഴ്‌സിറ്റിയുടെ ഗ്രേറ്റ് ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്നും ഉച്ചയ്ക്ക് 1 മണി മുതൽ ഹാളിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. പരിമിതമായ ഇരിപ്പിടം മാത്രം ഉള്ളതിനാൽ താൽപ്പര്യമുള്ളവർക്ക് സെന്ററിന്റെ വെബ്സൈറ്റ് സന്ദർശിച്ച് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

സ്റ്റീഫൻ ബോവനൊപ്പം, ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയാണ് അൽ നെയാദി. ഏപ്രിൽ 28-ന് 7 മണിക്കൂറും 1 മിനിറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തത്തിൽ പവർ കേബിളുകളുടെ റൂട്ടിംഗും വരാനിരിക്കുന്ന ഐഎസ്എസ് റോൾ-ഔട്ട് സോളാർ അറേയുടെ ഇൻസ്റ്റലേഷന് വേണ്ടിയുള്ള അടിത്തറയും ഉൾപ്പെടുന്ന നിരവധി തയ്യാറെടുപ്പുകൾ സമർത്ഥമായി നെയാദി നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...