കേരളത്തിൽ അതികഠിനമായ ചൂടിനെ തുടർന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷങ്ങളെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഈ വർഷം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില 35 നും 37 ഡിഗ്രി സെൽസ്യസിനും ഇടയിലായിരിക്കും. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നു മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.