അഹമ്മദ് ബിൻ മജീദ് അൽ മദീദ് ദോഹ കോർണിഷിൽ പുതിയ ശില്പം അനാച്ഛാദനം ചെയ്തു. ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ‘തമീം അൽ മജ്ദ്’ പെയിന്റിംഗിലൂടെ പ്രശസ്തനായ ഖത്തറിലെ കലാകാരന് സമർപ്പിച്ചുകൊണ്ടാണ് പുതിയ ശിൽപം സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിലെ പൊതു കലാരംഗത്തിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് പുതിയ ശിൽപം.
രാജ്യത്തിന്റെ ശാന്തമായ കടൽത്തീരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ കോർണിഷിലാണ് ശിൽപം സ്ഥാപിച്ചിരിക്കുന്നത്. കടൽ തീരത്ത് ശുഭാപ്തിവിശ്വാസവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കുന്നതിന് ‘സ്മൈൽ’ എന്ന ഈ ശിൽപം ഉപകരിക്കും. ഖത്തറിലുടനീളം ഖത്തറി കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണെന്ന് ശില്പം അനാച്ഛാദനം ചെയ്ത ശേഷം ഷെയ്ഖ മയാസ്സ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവും പ്രചരിപ്പിക്കുന്നതിന് എല്ലാവരെയും ക്ഷണിക്കുന്ന ‘സ്മൈൽ’ എന്ന ശിൽപം ദോഹ കോർണിഷിൽ അനാച്ഛാദനം ചെയ്യുന്നതിൽ ഏറെ സന്തോഷവാനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാത , പുഞ്ചിരിയും സന്തോഷവും സമാധാനവും സുസ്ഥിരതയും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണർത്താൻ കഴിയുന്ന ഒരു ചിഹ്നമോ കലാസൃഷ്ടിയോ സൃഷ്ടിക്കാനുള്ള ആശയത്തിൽ നിന്നാണ് ‘സ്മൈൽ’ എന്നാ ശില്പം ഉണ്ടാക്കിയതെന്ന് ആർട്ടിസ്റ്റ് അൽ മദീദ് പറഞ്ഞു.