ഗൾഫ് മേഖലയില്‍ മണല്‍ക്കാറ്റ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. യുഎഇ, സൗദി, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് പൊടിക്കാറ്റ് രൂക്ഷമാകുന്നത്. ചൊവ്വാഴ്ച രാവിലെ യുഎഇയിലുണ്ടായ പൊടിക്കാറ്റില്‍ ദൃശ്യപരത നൂറുമീറ്ററായി കുറഞ്ഞു. അല്‍ ഹംറ, ഉമ്മുല്‍ ഷെയ്ഫ് ദ്വീപുകളിലാണ് ദൃശ്യപരത നൂറ് മീറ്ററില്‍ താഴെയായത്.ഡാല്‍മ ദ്വീപില്‍ ദൃശ്യപരത 500 മീറ്ററില്‍ താഴെയെത്തി. യുഎഇയില്‍ കാറ്റിന്റെ വേഗം 45 കിലോമീറ്ററായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേ സമയം സൗദിയേയും കുവൈറ്റിനേയും പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയില്‍ മണല്ക്കാറ്റില്പെട്ട ആയിരത്തിലധികം ആളുകൾ ആശുപത്രികളില്‍ ചികിത്സതേടി. കുവൈറ്റില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നിരവധി വിമാനസര്‍വ്വീസുകളാണ് വൈകിയത്. ഇറാഖില്‍ മണല്‍ക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. സ്കൂളുകൾക്കും അവധി നല്കി.
വരും ദിവസങ്ങളിൾ പൊടിക്കാറ്റ് രൂക്ഷമാകുമെന്നും താപനിലയില്‍ മാറ്റമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് സൗദിയും യുഎഇയും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യപരത കുറയുന്നതിനാല്‍ വാഹന ഗതാഗത്തിലും ശ്രദ്ധവേണം.