തിങ്കളാഴ്ച അബുദാബിയിലെ റസ്റ്റോറന്‍റിലുണ്ടായ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയിൽ മരിച്ച രണ്ടുപേരില്‍ ഒരാൾ ഇന്ത്യന്‍ പൗരനെന്ന് എംബസി വ്യക്താവ്. കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ അറബ് സ്വദേശികൾക്കും ഫിലിപ്പിയന്‍ പൗരന്‍മാര്‍ക്കുമാണ് പരുക്കേറ്റത്.
അപകടത്തില്‍ 64 പേർക്ക് നിസാര പരുക്കുകളും 56 പേർക്ക് മിതമായ പരുക്കുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ആവശമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആബുദാബി ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കൾക്ക് സന്ദർശനം നടത്താന്‍ അനുമതി നല്‍കുമെന്നും എംബസികളുമായും രോഗികളുടെ കുടുംബങ്ങളുമായും ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അൽ ഖാലിദിയ ഏരിയയിലെ ഒരു റസ്റ്റോറന്റിൽ ഉച്ചഭക്ഷണ സമയത്താണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അബുദാബി ഹെൽത്ത് അതോറിറ്റിയും പൊലീസ് വകുപ്പും അനുശോചനം അറിയിച്ചു.