ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ് ലഭിക്കും. ആശുപ്രതി സംരക്ഷണ ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തെ തുടർന്നാണ് മന്ത്രിസഭയുടെ ഈ അടിയന്തര നീക്കം.
ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ പരമാവധി ശിക്ഷ ഏഴ് വർഷം തടവും ഏറ്റവും കുറഞ്ഞ ശിക്ഷ ആറ് മാസം തടവുമായിരിക്കുമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികൾക്കും ഈ ഓർഡിനൻസിന്റെ സുരക്ഷ ലഭിക്കും.
ഇത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഓദ്യോഗിക ഭേദഗതി കൊണ്ടുവരുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച കേസ് ഒരുവർഷത്തിനകം പ്രത്യേക കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്നും വ്യവസ്ഥയിലുണ്ട്. വ്യക്തികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് പുറമെ ആശുപത്രിയിലെ വസ്തുവകകൾ നശിപ്പിച്ചാൽ ഇരട്ടിത്തുക നഷ്ടപരിഹാരമായും ഈടാക്കും.