എഐ ക്യാമറ ഇടപാടിനെതിരെ പ്രതികരിച്ചതിന് തന്നെയും രമേശ് ചെന്നിത്തലയെയും എസ്.ആർ.ഐ.ടി കമ്പനി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.ആർ.ഐ.ടി 9 കോടി രൂപയാണ് നോക്കൂകൂലിയായി വാങ്ങിയത്. ലൈഫ് മിഷനിൽ 46 ശതമാനമാണ് കൈക്കൂലി വാങ്ങിയത്. ക്യാമറ ഇടപാടിൽ 65% ആണ് കമ്മീഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടെൻ്ററിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് വേണമെന്ന് നിശ്ചയിച്ച ഒരു യോഗ്യതയും ഈ കമ്പനികൾക്ക് ഇല്ല. ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. കരാർ നൽകിയത് എകെജി സെന്ററിൽ നിന്നല്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും അതിനാൽ മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഇനി നിയമ നടപടിയിലേക്ക് കടക്കുകയാണെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.