ആറ് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് ഈ വർഷം സംഭവിച്ചതെന്ന് സൗദി അധികൃതർ അറിയിച്ചു.
വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി 2023-ന്റെ ആദ്യ പാദത്തിൽ സൗദിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 581 ശതമാനം വർദ്ധനവ് ഇതിനോടകം രേഖപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയുമ്പോഴാണ് ഈ വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നത്.
സൗദി അറേബ്യയിൽ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് നിരവധി മാറ്റങ്ങളാണ് ഭരണകൂടം പ്രാവർത്തികമാക്കുന്നത്. ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും ഇതിന് കാരണമാണ്.