സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Date:

Share post:

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 92.71 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു.

ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. പതിവ് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് മികച്ച നേട്ടം കൈവരിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ 6.01 ശതമാനം പെണ്‍കുട്ടികളാണ് അധികമായി ജയിച്ചത്.

6.80 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയുമധികം പേര്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത്. 1.36 ശതമാനം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ചുവരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍ വഴിയും ഫലം അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...