‘അയാളെ കൊല്ലണമായിരുന്നു’, അധികാരികൾക്ക്‌ എതിരെ രൂക്ഷ വിമർശനവുമായി മംമ്ത മോഹൻദാസ് 

Date:

Share post:

കൊല്ലത്ത് യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്‌ത മോഹൻദാസ്. ഉത്തരവാദിത്തമുള്ള സ്ഥാനം കൈകാര്യം ചെയ്യുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടു സംഭവങ്ങൾ എന്ന് മംമ്‌ത പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ആളുകളുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ലെന്നും മമ്ത കൂട്ടിച്ചേർത്തു.

ബോട്ടപകടത്തിൽപെട്ട് കുട്ടികൾ ഉൾപ്പടെയുള്ള നിരവധി പേര് മരണപ്പെട്ട സംഭവത്തിൽ മംമ്ത സോഷ്യൽ മീഡിയയിലൂടെ ദുഃഖം പങ്കുവച്ചിരുന്നു. എന്നാൽ അതിന്റെ അനുശോചന പ്രവാഹം അവസാനിക്കും മുൻപേ ലഹരിക്കടിമപ്പെട്ട വ്യക്തിയാൽ ഒരു യുവ ഡോക്ടർ കൊല്ലപ്പെട്ടത് വളരെയധികം ഞെട്ടലുണ്ടാക്കിയ കാര്യമാണ്. ഭരണ സംവിധാനങ്ങൾ ഇതിനെതിരെ എന്തെങ്കിലും പ്രവർത്തിക്കുമെന്നുള്ള പ്രത്യാശ നിരാശ മാത്രമാണ് നൽകുന്നതെന്നും മംമ്‌ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിരപരാധികളായ ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ എന്ന് മമ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചോദിച്ചു. ഇത്തരം ആളുകൾ ജീവിക്കുന്ന ഈ സമൂഹത്തിൽ ആരും സുരക്ഷിതമല്ല എന്നാണ് തോന്നുന്നത് എന്ന ആശങ്കയും താരം പങ്കുവച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും മമ്ത കൂട്ടിച്ചേർത്തു. ഡോ. വന്ദന ദാസിന്‌ ആദരാഞ്ജലികൾ. വന്ദനയുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവർ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു മകളെയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ പോയവർക്ക് പോയി എന്നും താരം കുറിച്ചു.

ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇതിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല. എല്ലാവരും എല്ലാം മറന്നുപോകുന്നു. ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണ് എന്നും വലിയ പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും നടി പറഞ്ഞു. പക്ഷേ എപ്പോൾ? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളു എന്നും താരം കൂട്ടിച്ചേർത്തു. ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ അയാളെ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മംമ്‌ത മോഹൻദാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...