ഭക്ഷ്യ സുരക്ഷ , ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികൾ നേരിടുന്നതിന് ആഗോള സഹകരണം അനിവാര്യമാണെന്ന് സൗദി. െഎക്യരാഷ്ട്ര സഭയിലാണ് സൗദി ആവശ്യം ഉന്നയിച്ചത്. യുഎന്‍ സംഘടിപ്പിച്ച ആഗോള യോഗത്തില്‍ സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അല്‍ഖുറൈജിയാണ് നിലപാട് വ്യക്തമാക്കിയത്.
പകര്ച്ചവാധികളുടെ വ്യാപനം ആഗോള വെല്ലുവിളിയാണെന്നും സൗദി സൂചിപ്പിച്ചു. കോവിഡ് പോലെയുളള മഹാമാരികൾ ആഗോള സമ്പത് വ്യവസ്ഥയേയും സമൂഹത്തേയും ഗുരുതരമായി ബാധിക്കുന്നതാണ്. കോവിഡിനെ നേരിടാനുളള ശ്രമങ്ങൾക്ക് 50 കോചി സംഭാവന നല്കി സൗദി നേതൃപരമായ പങ്ക് വഹിച്ചെന്നും വലീദ് അല്‍ഖുറൈജി വ്യക്തമാക്കി.
കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം, ഭക്ഷ്യ സമ്പ്രദായം മെച്ചപ്പെടുത്തുക, ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക, ഗവേഷണ – നൂതന കഴിവുകൾ വ ര്ദ്ധിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേബം സൂചിപ്പിച്ചു. രാജ്യത്തിന്റെ സമഗ്ര പരിവര്‍ത്തന പദ്ധതികൾ കേന്ദ്രീകരിച്ചാണ് വിഷന്‍ 2030 പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.