ദുബായ് മെട്രോയുടെ ജിജിഐസിഒ സ്റ്റേഷനിൽ സർവീസ് തടസ്സപ്പെടുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
റെഡ് ലൈനിലെ സ്റ്റേഷനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതായി ആർടിഎ ട്വീറ്റിൽ അറിയിച്ചു. സെന്റർപോയിന്റിലേക്കും എക്സ്പോ 2020 മെട്രോ സ്റ്റേഷനുകളിലേക്കും യാത്രക്കാരെ എത്തിക്കാൻ പൊതു ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും ആർടിഎ കൂട്ടിച്ചേർത്തു.
For #DubaiMetro Red line users, #RTA informs you that the Metro service at GGICO Station has been disrupted due to a technical issue. Buses have been provided to transport passengers heading to Centrepoint and Expo stations. We thank you for your understanding.
— RTA (@rta_dubai) May 10, 2023
അതേസമയം ജിജികോ സ്റ്റേഷന് പ്ലാറ്റ്ഫോം ഒന്നിലെ (സെന്റര്പോയിന്റിലേക്കുള്ള ദിശയില്‍) സേവനങ്ങള്‍ മാത്രമേ തടസപ്പെട്ടിട്ടുള്ളൂ എന്ന് ആര്.ടി.എ പിന്നീട് അറിയിച്ചു.