ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ നായകനായി അഭിനയിക്കാന്‍ റോഷൻ മാത്യു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുൽഷൻ ദേവയ്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജംഗ്ലി പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ‘ഉലാജ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഭാഷണം അതിക ചോഹൻ.
ചിത്രത്തിൽ രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, ജിതേന്ദ്ര ജോഷി, രാജേന്ദ്ര ഗുപ്ത എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്റർനാഷണൽ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ‘ഉലാജിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷൻ മാത്യു ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിരുന്നു.