യൂട്യൂബർ അഗസ്ത്യ സൂപ്പർബൈക്ക് ഓടിച്ചത് 294 കി മീ വേ​ഗതയിലെന്ന് പൊലീസ്: ഹെൽമെറ്റ് ചിന്നിചിതറി

Date:

Share post:

യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം സൂപ്പര്‍ ബൈക്ക് 290 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതിനിടെയെന്ന് പൊലീസ്. യമുനാ എക്‌സ്പ്രസ് ഹൈവേയില്‍, ആഗ്രയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അഗസ്ത്യ അപകടത്തില്‍പ്പെടുന്നത്. യൂട്യൂബില്‍ ‘പ്രോ റൈഡര്‍’ എന്ന പേരില്‍ ചാനലുള്ള അഗസത്യക്ക് 12 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. അമിത വേഗതയില്‍ എത്തിയ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഹൈസ്പീഡ് വേഗം ചിത്രീകരിക്കാന്‍ അഗസ്ത്യ ഉപയോഗിച്ച ക്യാമറ കണ്ടെത്തി പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. അഗസ്ത്യ ധരിച്ചിരുന്ന ഹെല്‍മെറ്റും ചിന്നഭിന്നമായിരുന്നു. തലക്കേറ്റ ക്ഷതമാണ് അഗസ്ത്യയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി അഗസ്ത്യ പങ്കുവെച്ച വീഡിയോയില്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. താന്‍ 300 കി മീ വേഗതയില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും കഴിയുമെങ്കില്‍ അതിനെ മറികടന്നുള്ള വേഗതയില്‍ സഞ്ചരിക്കുമെന്നുമായിരുന്നു അഗസ്ത്യ അവസാന വീഡിയോയില്‍ പറയുന്നത്.

റൈഡറായ അഗസ്ത്യ നേരത്തേയും സമാനമായി 300 കി മീ വേഗതയില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപകടം സംഭവിച്ച വേളയില്‍ അഗസ്ത്യ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറയില്‍ നിന്നാണ് 294 കി മീ വേഗതയിലായിരുന്നു യാത്രയെന്ന് മനസ്സിലാക്കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...