10,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി യുഎഇ

Date:

Share post:

ആയിരക്കണക്കിന് കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുമായി യുഎഇ. 10,000 കണ്ടൽച്ചെടികളാണ് നട്ടുപിടിപ്പിക്കുക.യുഎഇ ആതിഥേയത്വം വഹിച്ച 51-ാമത് ദേശീയ ദിന ഷോയിൽ ഈ 10,000 തൈകൾ അവതരിപ്പിച്ചിരുന്നു. 2023 യുഎഇ സുസ്ഥിരതയുടെ വർഷമായി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ സംരംഭം.

2030ഓടെ 100 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുമെന്ന COP27-ൽ യുഎഇയുടെ പ്രതിജ്ഞ നിറവേറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി അറിയിച്ചു. മെയ് 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അബുദാബിയിലെ യാസ് ബീച്ചിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. താൽപ്പര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് uaetreeplanting.com വഴി രജിസ്റ്റർ ചെയ്യാം.

യുഎഇയുടെ ആവാസവ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണ് കണ്ടൽക്കാടുകൾ. രാജ്യത്തിന്റെ തീരങ്ങളെ സംരക്ഷിക്കുകയും ജൈവവൈവിധ്യത്തിന് നിർണായകമായ ആവാസ വ്യവസ്ഥകൾ കണ്ടൽചെടികൾ നൽകുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 60 ദശലക്ഷം കണ്ടൽക്കാടുകൾ ഉണ്ട്, അവ 183 ചതുരശ്ര കിലോമീറ്റർ വനങ്ങളുണ്ടാക്കുകയും പ്രതിവർഷം 43,000 ടൺ CO2 പിടിച്ചെടുക്കുകയും ചെയ്യുന്നു. 2030-ഓടെ നടീൽ ലക്ഷ്യം 30 ദശലക്ഷത്തിൽ നിന്ന് 100 ദശലക്ഷമായി ഉയർത്തിക്കൊണ്ട് കണ്ടൽക്കാടുകളുടെ വിസ്തൃതി വിപുലീകരിക്കാനാണ് യു.എ.ഇയുടെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...