സംഘർഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റോഡ് മാർഗം വ്യോമമാർഗം കൂടുതൽ സുരക്ഷാ സേനയെത്തി. ചുരചന്ദ്പൂർ, മോറെ, കാക്ചിംഗ്, കാങ്പോക്പി ജില്ലകളെ സൈന്യം തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നതിനാൽ 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് പറഞ്ഞു.
താഴ്വരയ്ക്ക് ചുറ്റുമുള്ള വിവിധ മലയോര ജില്ലകളിൽ നിന്ന് രാവിലെ തീവ്രവാദി ഗ്രൂപ്പുകളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,
അതേസമയം മണിപ്പൂരിൽ കുടുങ്ങിയ ഒമ്പത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ അറിയിച്ചു. 9 മലയാളി വിദ്യാർത്ഥികളെ തിങ്കളാഴ്ച നാട്ടിൽ എത്തിക്കും മണിപ്പൂർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന് ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻനിർദേശം നൽകിയിരുന്നു.