കൊല്ലത്ത് ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഗുരുവിൻ്റെ രൂപവുമായി സാമ്യമില്ലാത്ത പ്രതിമ സ്ഥാപിച്ചതിൽ വിവാദം കൊഴുക്കുന്നു.
സമൂഹ മാധ്യമങ്ങളും പ്രതിമാ വിവാദം ഏറ്റെടുത്തതോടെ ഉടൻ തന്നെ പുതിയ പ്രതിമ നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പും അറിയിച്ചു. പുതിയ വെങ്കല പ്രതിമയായിരിക്കും സ്ഥാപിക്കുക.അതേസമയം കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചതിന് പിന്നാലെ പ്രതിമ സമുച്ചയത്തിൽ നിന്ന് നീക്കം ചെയ്തു. പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മുകേഷ് എംഎൽഎ പറഞ്ഞു.
ഉദ്ഘാടനത്തിന് വേണ്ടി സ്ഥാപിച്ച പ്രതിമയെ ചൊല്ലി തെറ്റിദ്ധാരണ വെണ്ടെന്നും മുകേഷ് എംഎൽഎ പറഞ്ഞു. 56 കോടി രൂപ ചെലവിട്ട് ആണ് ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം നിർമ്മിച്ചിട്ടുളളത്.