ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിൻ്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അജയ് ബംഗ. അടുത്ത അഞ്ചു വർഷമാണ് പദവിൽ തുടരുക.ലോകബാങ്കിൻ്റെ 25 അംഗ എക്സിക്യൂട്ടീവ് ബോർഡാണ് അജയ് ബംഗയെ സ്ഥാനത്തേക്ക് നിയോഗിച്ചത്.
മഹാരാഷ്ട്രയിലെ പുനെയിൽ സിഖ് സമുദായത്തിലാണ് അജയ് ബാംഗയുടെ ജനനം. ലഫ്റ്റനന്റ് ജനറലായ പിതാവ് 2007ൽ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള വൃക്തിയാണ് അജയ് ബംഗ. മാസ്റ്റർ കാർഡിൻ്റെ സിഇഒ ആയി പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ അറ്റ്ലാൻ്റിക്കിൻ്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എതിരില്ലാതെയാണ് ബംഗ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനാണ് അജയ് ബംഗയുടെ പേര് നിർദേശിച്ചത്. വൈദഗ്ധ്യവും അനുഭവപരിചയവും പുതുമയും കൊണ്ടുവരാൻ പ്രാപ്തിയുളള വ്യക്തിയാണ് അജയ് ബംഗയെന്നും ജോ ബൈഡൻ പ്രതികരിച്ചു. ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും സ സ്ഥാപനത്തെ നയിക്കാനും പ്രാപ്തിയുളള ആളാണെന്നും ജോ ബൈഡൻ പറഞ്ഞു.
ലോകബാങ്കും പുതിയ പദ്ധതിൾ വിഭാവനം ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്വകാര്യ നിക്ഷേപം ക്ഷണിക്കുമെന്നാണ് സൂചന. വികസ്വര രാജ്യങ്ങളിലെ വികസന വെല്ലുവിളികൾ നേരിടാനുളള പദ്ധതികളും ആവിഷ്കരിക്കും.