സംഭാവനകൾ സ്വീകരിക്കാൻ ലൈസെൻസ് വേണം, പുതിയ വ്യവസ്ഥയുമായി സൗദി

Date:

Share post:

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തുന്നതിന് സൗദി അറേബ്യയിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സൗദി പൗരന്മാർക്കും ലൈസൻസുള്ള സ്ഥാപനങ്ങൾക്കും മാത്രമേ ധന സമാഹരണത്തിന് അനുമതി ലഭിക്കുകയുള്ളു. കൂടാതെ വിദേശത്ത് നിന്നെത്തുന്ന പണം സ്വീകരിക്കാൻ പാടില്ലെന്നും പുതിയ വ്യവസ്ഥയിലുണ്ട്.

ധനസമാഹരണം നടത്താൻ ഉദ്ദേശിക്കുന്നവർ മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് ആദ്യം ലൈസൻസ് നേടണം. ഇതിന് ശേഷം ബാങ്ക് അക്കൗണ്ട് തുടങ്ങുകയും വേണം. ഒരു വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. ലൈസൻസുള്ള എൻ.ജി.ഒകൾക്ക് അവരുടെ ആസ്ഥാനം വഴിയോ ശാഖകൾ വഴിയോ സംഭാവനകൾ ശേഖരിക്കാം. കൂടാതെ പ്രത്യേക അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് നിന്ന് പണമോ ചെക്കുകളോ സ്വീകരിക്കാൻ പാടില്ല. രാജ്യത്തിന് പുറത്തുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ സംഭാവന നൽകരുതെന്നും പുതിയ നിയമത്തിലുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക, സംഭാവനകൾ ശേഖരിക്കുന്നതിൽ സുതാര്യത വർധിപ്പിക്കുക എന്നിവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ വ്യവസ്ഥകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചാൽ ലൈസൻസ് പിൻവലിക്കുകയും സംഭാവനകൾ ശേഖരിക്കുന്നത് നിർത്തിവയ്ക്കുകയും വരുമാനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...