ഒരു ഫോർച്യൂണർ വിറ്റാൽ ടൊയോട്ടയുടെ ലാഭം വെറും 40,000 രൂപ!

Date:

Share post:

ഇന്ത്യയിൽ പ്രീമിയം എസ് യു വികളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മോഡൽ ടൊയോട്ടയുടെ ഫോർച്യൂണറാണെന്ന് നമുക്ക് അറിയാം.
ഏറ്റവും വില്പന ഉള്ള ഫോർച്യൂണർ തന്നെയാണ് വിലയിലും മുമ്പിൽ. 4X4 എസ് യു വിയുടെ വില 31.79 ലക്ഷം മുതൽ 48.43 ലക്ഷം വരെയാണ്. എക്സ് ഷോറൂം വിലയുള്ള ഫോർച്യൂണറിന്റെ മികച്ച വേരിയന്റായ ജിആർഎസിന്റെ കേരളത്തിലെ ഓൺറോഡ് വില 61.48 ലക്ഷമാണ്. പക്ഷെ നമുക്ക് അറിയാത്ത ഒരു കാര്യമുണ്ട്.

ഒരു എസ് യു വി വിൽക്കുമ്പോൾ നിർമാണ കമ്പനിയായ ടൊയോട്ടക്ക് ലാഭം വെറും 40,000 രൂപ മാത്രമാണ്. അതേസമയം ഒരു ലക്ഷം രൂപ ഡീലർഷിപ്പിനും 18 ലക്ഷം രൂപ സർക്കാരിനും ലഭിക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ് എന്ന ഇന്ത്യൻ വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തതാണിത്.

39.28 ലക്ഷം രൂപ എക്സ് ഷോറൂം വിലയും 47.35 ലക്ഷം ഓൺറോഡ് വിലയുമുള്ള ടൊയോട്ടയുടെ ഒരു വാഹനം വാങ്ങിയാൽ എക്സ് ഷോറൂം വിലയുടെ 2.5% കമ്മീഷനാണ് ഡീലർഷിപ്പിന് ലഭിക്കുന്നത്. ഇത് ഒരു ലക്ഷം രൂപയോളം വരും. പിന്നെ ജി എസ് ടി. ഫോർച്യൂണറിന്റെ ജി എസ് ടി 28% ആണ്. കൂടാതെ 11% ജി എസ് ടി കോംപൻസേഷൻ സെസ്. അത് 5.72 ലക്ഷവും 7.28 ലക്ഷവുമാണ്. ഇതിനെല്ലാം പുറമെ രജിസ്ട്രേഷൻ ചാർജ്, റോഡ് നികുതി, ഡീസൽ വാഹനങ്ങളുടെ ഗ്രീൻ സെസ്, ഫാസ്ടാഗ് അങ്ങനെ എല്ലാം ചേർത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18 ലക്ഷം രൂപയാണ് ലഭിക്കുക. അപ്പോൾ 35,000 രൂപ മുതൽ 40,000 രൂപ വരെ മാത്രമാണ് ഒരു കാർ വിറ്റാൽ ടൊയോട്ടക്ക് ലാഭം. കേരളത്തിലാണെങ്കിൽ റോഡ് നികുതിയിലെ വ്യത്യാസം കാരണം സർക്കാരിന്റെ വരുമാനം അതിലും കൂടുതലാണ്.

അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓപ്പറേറ്റിങ് ലാഭമുള്ള വാഹന നിർമാണ കമ്പനി കിയയാണ്. ഒരു കിയ കാർ വിറ്റാൽ 70,000 രൂപ ലാഭം കമ്പനിക്ക് ലഭിക്കും. മാരുതിക്കും ടാറ്റയ്ക്കും 40,000 രൂപ മുതൽ 45,000 രൂപ വരെയാണ് കിട്ടുന്നത്. ഹ്യൂണ്ടായിക്ക് ആണെങ്കിൽ അതിലും കുറഞ്ഞു 30,000 രൂപ.

കമ്പനികളുടെ വാർഷിക ഓപ്പറേറ്റിങ് റിപ്പോർട്ട് അനുസരിച്ചാണ് ഈ കണക്ക്.ഒരു കാർ വിൽക്കാൻ കമ്പനിയുടെ ചെലവ്, ജീവനക്കാരുടെ ശമ്പളം, മാർക്കറ്റിങ്, പ്ലാന്റ് നിർമാണം എന്നിവ പരിഗണിച്ചാണ് ഓപ്പറേറ്റിങ് ലാഭം കണക്കാക്കുക. കാർ വിൽപ്പന കൂടാതെ സ്പെയർ പാർട്സും മറ്റും വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭവും വാഹന കമ്പനികൾക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...