ഷാർജയിൽ കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ഇന്ത്യൻ യുവാവിൻ്റേയും മറ്റുളളവരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപൊയി. കഴിഞ്ഞ മാസം നടന്ന അത്യാഹിതത്തിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്.
ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് ചാടി 35 കാരനായ യുവാവ് ജീവനെടുക്കുകയായിരുന്നു. ഇയാളുടെ പൊക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹ്യാ കുറിപ്പിൽ നിന്നാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയായി പൊലീസിന് വിവരം ലഭിച്ചത്.
മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ രേഖകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നേരത്തെ മരിച്ച ഷാർജ കുടുംബത്തിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചതായും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലർ ബിജേന്ദർ സിംഗ് പറഞ്ഞു. മരിച്ചവരുടെ വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും സാധനങ്ങളെക്കുറിച്ചും ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
ഫൊറൻസിക് പരിശോധനയിൽ ഭർത്താവ് ഭാര്യക്ക് വിഷം കൊടുത്തതായി തെളിഞ്ഞതായി ഷാർജ പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 3 നും 7 നും ഇടയിൽ പ്രായമുള്ള രണ്ട് പെൺമക്കളെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയെന്നും കണ്ടെത്തി. അതേസമയം മരണത്തിനും കൊലപാതകത്തിനും പിന്നിലെ കാരണം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. സാമ്പത്തിക ബാധ്യതയല്ല കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഗുജറാത്ത് വഡോദര സ്വദേശികളാണിവർ.