ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാവുന്നു; ‘നദികളില്‍ സുന്ദരി യമുന’യിലെ ഗാനശകലം പുറത്ത്

Date:

Share post:

‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്ന ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. അരുണ്‍ മുരളീധരനാണ് സംഗീതസംവിധാനം. ഗാനംരംഗത്തിൻ്റെ ശകലങ്ങളും റിക്കോഡിംഗ് നിമിഷങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നാണ് ‘നദികളില്‍ സുന്ദരി യമുന’ നിര്‍മ്മിക്കുന്നത്. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർക്കിടയിൽ ജീവിക്കുന്ന കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുമ്പോൾ വലിയ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മനുമഞ്ജിത്തിനൊപ്പം ഹരിനാരായണനും ഗാനരചന നിർവ്വഹിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഛായാഗ്രഹണവും ഫൈസല്‍ അലിയും എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കുന്നു. അജയന്‍ മങ്ങാടാണ് കലാസംവിധാനം . മേക്കപ്പ് -ജയന്‍ പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍- അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്. യെല്ലോ ടൂത്തിനാണ് ഡിജിറ്റൽ മാർക്കറ്റിംഗ് ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...