ആർആർആറിന്റെ രണ്ടാം ഭാഗം എസ്എസ് രൗജമൗലി സംവിധാനം ചെയ്തേക്കില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദ്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
ഒന്നാം ഭാഗത്തിലേത് പോലെ തന്നെ രാം ചരണിനേയും ജൂനിയർ എൻടിആറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആർആർആറിന്റെ രണ്ടാം ഭാഗം ആലോചനയിലാണ്. രണ്ടാം ഭാഗം ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ഒരു ഹോളിവുഡ് നിർമാതാവ് ചിത്രത്തിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
രാജമൗലിയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റൊരാളോ ആയിരിക്കും രണ്ടാം ഭാഗം സംവിധാനം ചെയ്യുക എന്നും വിജയേന്ദ്രപ്രസാദ് കൂട്ടിച്ചേർത്തു. സിനിമയുടെ രചന അവസാന ഘട്ടത്തിലാണെന്ന് വിജേന്ദ്രപ്രസാദ് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മഹേഷ് ബാബു കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് രാജമൗലി സംവിധാനം പുതിയ ചിത്രം.