മകൾ അലംകൃതയ്ക്ക് വ്യത്യസ്തമായ പിറന്നാൾ കുറിപ്പുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. മകൾ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുന്നത് അച്ഛനമ്മമാരെന്ന നിലയിൽ തങ്ങൾക്ക് അഭിമാനമാണ്. മാത്രമല്ല മകൾ തങ്ങൾക്ക് കൂടി മാതൃകയാണെന്നും നിത്യ വെളിച്ചമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
എന്റെ കുഞ്ഞ് മകൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിനക്കിന്ന് ഒൻപത് വയസ്സ് പൂർത്തിയാവുകയാണ്. അമ്മയും അച്ഛനും വെറും കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷാകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ നിരവധിയാണ്. നിനക്ക് ചുറ്റുമുള്ള എല്ലാവരോടും നീ കാണിക്കുന്ന അനുകമ്പ, ക്ഷമ, സ്നേഹം എന്നിവ കണ്ട് ഞങ്ങൾ നിരവധി തവണ അതിശയിച്ചു പോയിട്ടുണ്ട് എന്ന് താരം അഭിമാനത്തോടെ കുറിച്ചു.
ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ രീതിയിൽ നീ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുമ്പോൾ വലിയ അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യ വെളിച്ചമാണ്, അല്ലി എന്നാണ് പൃഥിരാജ് സമൂഹമാധ്യമങ്ങളിൽകുറിച്ചിരിക്കുന്നത്. അതേസമയം എന്നത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മകളുടെ മുഖം കാണുന്ന ഫോട്ടോയാണ് പൃഥ്വിരാജ് പിറന്നാൾ കുറിപ്പിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.