ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിന് ‘രാമചന്ദ്രബോസ് ആൻഡ് കോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നർമത്തിൽ ചാലിച്ച മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ. നിവിൻ പോളിക്ക് ഒപ്പം വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ജാഫർ ഇടുക്കി, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
ഈ വർഷം ജനുവരി 20ന് സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചിരുന്നു. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിങ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്സ് സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം.
ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ., ജുനൈദ് മുഹമ്മദ്ഷോ, കൊറിയോഗ്രാഫി നിർവഹിക്കുന്നത് ബി പോൾരാജ് ആണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഫീനിക്സ് പ്രഭുവും ജി മുരളിയുമാണ് നിർവഹിക്കുന്നത്. കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴ, വിഎഫ്എക്സ് പ്രോമിസ്, അഡ്മിനിസ്ട്രേഷൻ–ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.